ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മക്കൾ

മാതാപിതാക്കളോടുള്ള അവഗണന ഇന്ന് നമ്മിൽ കൂടി വരികയാണ്. സ്നേഹിച്ചും ലാളിച്ചും നന്മതിന്മകൾ വേർതിരിച്ചു നൽകിയും വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് വാർദ്ധക്യത്തിലെത്തിയാൽ മക്കൾ സ്നേഹം നിഷേധിക്കുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. സ്നേഹവും കാരുണ്യവും ഒക്കെ നമ്മിൽ നിന്നും അകലുകയാണോ? ജീവിതകാലം മുഴുവൻ അധ്വാനിച്ചശേഷം വാർദ്ധക്യം വരുമ്പോൾ ഒറ്റപ്പെടലിന്റെ വേദന പേറുന്ന മാതാപിതാക്കളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. തിരക്ക്പിടിച്ച ആധുനിക ജീവിതത്തിൽ നമുക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ പരിഗണിക്കാനോ അവർക്ക് സ്വാന്തനമേകാനോ പലർക്കും കഴിയുന്നില്ല. മാതാപിതാക്കളെ പരിപാലി ക്കുന്നതിൽ നാം കൂടുതൽ ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം അവർ നമുക്ക് വേണ്ടി സ്വജീവിതം സമർപ്പിച്ചവരാണ്. അവർ ഒരുക്കിയ വഴികളിലൂടെയാണ് നാം മുന്നേറുന്നത്. അവർ ഒരു ശല്യമായി തോന്നുമ്പോൾ ഓർക്കുക.... നാളെ നമ്മെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെയാണ്. 
ഈയിടെയുള്ള പോസ്റ്റുകൾ

നീതി

ആകാശത്തു നിന്നിറങ്ങുന്ന മഴയെ പോലെ നീതിക്ക് നിറമില്ല. ഈജിപ്റ്റൻ ഗവർണർ ആയിരുന്ന അംറിബിന്നുൽ ഔസ് ഒരു കുതിര പന്തയം നടത്തി. അദ്ദേഹത്തിന്റെ മകൻ അതിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ കുതിരയെ ഒരു നീഗ്രോയുടെ കുതിര മറി  കടന്നപ്പോൾ "തറവാടിത്തമുള്ളവൻടെ അടി" ഇങ്ങനെ ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട്  അദ്ദേഹം നീഗ്രോയുടെ മുഖത്തു ഒരു അടികൊടുത്തു. നീഗ്രോ മദീനയിൽ എത്തി അമീർ ഉമറിനോട് പരാതി പറഞ്ഞു. അമീർ പിതാവിനെയും മകനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കാര്യം ശരിയാണെന്ന് മനസ്സിലായപ്പോൾ  അതുപോലെ തിരിച്ചും അടിക്കാൻ നിർദേശിച്ചു.നീഗ്രോ അടിച്ചു കഴിഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞ വചനം നമുക്കെല്ലാം അന്തസ്സ് പകരുന്നതാണ്. അദ്ദേഹം ചോദിച്ചു "മാതാപിതാക്കളുടെ വയറ്റിൽ നിന്നും സ്വതന്ത്ര രായി ജനിച്ച ആളുകളെ എന്നാണ് നിങ്ങൾ അടിമകൾ ആക്കിയത് ? " NO RACISM IN ISLAM

സ്നേഹം

കരുണയും സ്നേഹവുമാണ്  ഉന്നത മാനുഷിക ഗുണം. വിധവയുടെ കീറിപ്പറിഞ്ഞ വസ്ത്രവും സാധുവിന്ടെ തണുത്തു കിടക്കുന്ന അടുപ്പും കാണുമ്പോൾ  നമ്മുടെ കണ്ണിൽ നിന്നും പൊടിഞ്ഞു വീഴുന്ന ഒരു തുള്ളി കണ്ണുനീർ.... അത് പവിത്രമാണ്  സ്നേഹമാണ് മനുഷ്യന്ടെ അമൂല്യ ഗുണം. മതം  സമുദായം വിഭാഗം പ്രദേശം  രാജ്യം... ഇതൊന്നും നോക്കാതെ ഉള്ള സ്നേഹം. ഇതാണ് മനുഷ്യന്ടെ മഹത്വം.