ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നീതി

ആകാശത്തു നിന്നിറങ്ങുന്ന മഴയെ പോലെ നീതിക്ക് നിറമില്ല.

ഈജിപ്റ്റൻ ഗവർണർ ആയിരുന്ന അംറിബിന്നുൽ ഔസ് ഒരു കുതിര പന്തയം നടത്തി. അദ്ദേഹത്തിന്റെ മകൻ അതിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ കുതിരയെ ഒരു നീഗ്രോയുടെ കുതിര മറി  കടന്നപ്പോൾ "തറവാടിത്തമുള്ളവൻടെ അടി" ഇങ്ങനെ ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട്  അദ്ദേഹം നീഗ്രോയുടെ മുഖത്തു ഒരു അടികൊടുത്തു. നീഗ്രോ മദീനയിൽ എത്തി അമീർ ഉമറിനോട് പരാതി പറഞ്ഞു. അമീർ പിതാവിനെയും മകനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കാര്യം ശരിയാണെന്ന് മനസ്സിലായപ്പോൾ  അതുപോലെ തിരിച്ചും അടിക്കാൻ നിർദേശിച്ചു.നീഗ്രോ അടിച്ചു കഴിഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞ വചനം നമുക്കെല്ലാം അന്തസ്സ് പകരുന്നതാണ്.

അദ്ദേഹം ചോദിച്ചു
"മാതാപിതാക്കളുടെ വയറ്റിൽ നിന്നും സ്വതന്ത്ര രായി ജനിച്ച ആളുകളെ എന്നാണ് നിങ്ങൾ അടിമകൾ ആക്കിയത് ? "

NO RACISM IN ISLAM


അഭിപ്രായങ്ങള്‍